കഥകളി
വിശ്വലോകത്തിനു കേരളം നല്കിയ അമുല്യ സംഭാവനയാണ് കഥകളി. രാമനാട്ടത്തില്നിന്നും രൂപം കൊണ്ട കഥകളിയെന്ന സംപൂര്ണകല സംഗീതം, സാഹിത്യം, ചിത്രകല, ശില്‍പ്പം, വാദ്യം, നൃത്തം .നൃത്യം (ആംഗികാഭിനയം ) ആഹാര്യം ,നാട്യം (സ്വാത്വികം) എന്നീ ഒന്‍പതു ഘടകങ്ങള്‍ ഒത്തു ചേര്‍ന്ന ഒരു നവാംഗ നടന കലയാണ് കഥകളി. താളലയശ്രയവും സ്ഥായീഭാവാഭിനയാത്മകവും, ഭംഗിയുള്ളതുമായ നൃത്തം രസാത്രിതവും പദാ൪ത്ഥാഭിനയാത്മകവും ആശയബദ്ധവുമായ നൃത്യം വാക്യാഭിനയാത്മകവും ജീവനുള്ളതുമായ നാട്യം എന്നീ കലാത്രയങ്ങളുടെയും ആട്ടം , കൊട്ട് പാട്ട് എന്നീ തൌര്യത്രികങ്ങളാല് സമുന്നയിക്കപ്പെട്ടതുമായ കലാരൂപമാണ് ലോകമെങ്ങും പ്രശസ്തിയാര്ജിച്ചുനില്ക്കുന്ന കഥകളി.
നൃത്തത്താല്‍ അലങ്കരിക്കപ്പെട്ടതും നൃത്തത്താല്‍ പ്രവ൪ത്തിതമായിട്ടുള്ളതും നാട്യം കൊണ്ട് സത്യസ്വരൂപവും ആയിട്ടുള്ള ഒന്നാണ് രാമനാട്ടം. രാമനാട്ടം എന്ന അസ്ഥിപഞ്ജരത്തില്‍ രൂപപ്പെടുത്തിയെടുത്ത ഒന്നാണ് കഥകളി. കലാമ൪മ്മജ്ഞനും സഹൃദയനും ആയിരുന്ന കൊട്ടരക്കര തമ്പുരാന് ആവിഷ്കരിച്ച രാമനാട്ടത്തെ സമുചിതമായി പരിഷ്ക്കരിച്ച് കഥകളി എന്ന കലയാക്കി മാറ്റിയ മൂന്നു സമ്പ്രദായങ്ങളാണ് വെട്ടത്ത് സമ്പ്രദായം, കല്ലടിക്കോടന്‍ സമ്പ്രദായം, കപ്ലിങ്ങാടന്‍ സമ്പ്രദായം എന്നിവ.
പാട്ടുകാരന് അഥവാ ഭാഗവതര്‍ ഭാവ,രാഗ, താള ബദ്ധമായി പദം ആലപിക്കുമ്പോള്‍ നടന് ഭാവം മുഖംകൊണ്ടും രാഗം നാവാകുന്ന കൈവിരലുകള്കൊണ്ടും താളം കാല്പ്രയോഗങ്ങളിലൂടെയും വ്യക്തമാക്കുന്നു. നടന് അരങ്ങിലെ വ്യാഖ്യാതാവുകൂടിയാണ്. കലാത്രയം സമഗ്രമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഏക കലയാണ് കഥകളി.
കലാമണ്ഡലം ഗണേശന്
മാഷേ ഒന്നുകൂടി മലയാളം ശരിയാകണം.പിന്നെ അല്‍പ്പം കൂടി ലളിതമായും.കാര്യങ്ങള്‍ അറിയാന്‍ ഇവിടെ കുറേപ്പേര് കാത്തിരിക്കുന്നു.എല്ലാവര്ക്കും ലിങ്കു കൊടുക്കാം.
ReplyDeleteലിങ്ക് കിട്ടി വന്നതാണ്. കഥകളി ഇഷ്ടമാണ്. പദങ്ങൾ കേൾക്കാറുണ്ട്. തീർച്ചയായും വായിയ്ക്കും.
ReplyDeleteകൂടുതലറിയാൻ താത്പര്യമുള്ളതിനാൽ വീണ്ടും വരും.
ReplyDeleteആശംസകൾ
വായിച്ചു.ലിങ്ക് കിട്ടി വന്നതാണ്.ഒന്നുകൂടി ഒന്ന് ശരി ആകാന്‍ ഉണ്ട്..എല്ലാ ആശംസകളും..
ReplyDelete